തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരത്ത് എത്തിയ പാഴ്‌സലിൽനിന്ന് മാരക മയക്കുമരുന്നുകളായ ആംഫിറ്റാമിനും എൽ എസ് ഡിയുമായണ് പിടിച്ചെടുത്ത്. ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കൾ കടത്തിയത്. ലഹരിമരുന്ന് ഒളിപ്പിച്ച ച്യൂയിംഗമുകളും മിഠായികളും അടക്കം ചെയ്ത സമ്മാനപ്പൊതികൾ ബംഗളൂരുവിൽ നിന്ന് കൊറിയർ വഴി എത്തിയെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തമിഴ്നാട്ടിലും എൻ സി ബി ലഹരിമരുന്ന് വേട്ട ശക്തമാക്കി. 200 കിലോ കഞ്ചാവാണ് ഈറോഡിൽനിന്ന് പിടിച്ചെടുത്തത്. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പരിശോധനകൾ തുടരുമെന്നാണ് അധികൃതർ അറിയിക്കുന്നത്.