ഭാഗ്യശാലി തിരുവനന്തപുരത്ത്; പൂജാ ബമ്പർ നറുക്കെടുത്തു


കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പർ BR- 82 ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം അഞ്ച് കോടി രൂപ ലഭിച്ചത് RA 591801 നമ്പർ ടിക്കറ്റിനാണ്. തിരുവനന്തപുരം മെർലിൻ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. സെപ്റ്റംബർ 20 മുതലായിരുന്നു പൂജാ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപ ആയിരുന്നു ടിക്കറ്റ് വില.

You might also like

Most Viewed