യുവതിയുടെ ഫോണ്‍രേഖ പോലീസ് ഉന്നതൻ സുഹൃത്തിനു ചോർത്തി നൽകി


കുന്നമംഗലം: യുവതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഭര്‍ത്താവിനു ചോര്‍ത്തി നല്‍കിയതാണ് ആരോപണം. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്‍ ഔദ്യോഗിക ആവശ്യത്തിനാണെന്ന വ്യാജേന സൈബര്‍ സെല്‍ വഴി കോള്‍ ഡീറ്റൈറില്‍ റിപ്പോര്‍ട്ട് (സിഡിആര്‍ ) ചോര്‍ത്തിയതായി പരാതിയുള്ളത്.

സൈബര്‍ സെല്ലില്‍നിന്നു ലഭിച്ച സിഡിആര്‍ പോലീസ് ഉന്നതൻ‍ യുവതിയുടെ ഭര്‍ത്താവിനു കൈമാറുകയും ഭര്‍ത്താവ് ഈ രേഖകള്‍ മറ്റുള്ളവര്‍ക്കു നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം. ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്‍ന്നതറിഞ്ഞതോടെ യുവതി മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ മലപ്പുറം എസ്പി ഉത്തര മേഖലാ ഐജിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .

You might also like

Most Viewed