കെഎസ്ആർടിസി ജീവനക്കാർ ആരംഭിച്ച പണിമുടക്ക് പൂർണം


തിരുവനന്തപുരം: ശന്പള പരിഷ്കരണം ആവശ്യപ്പെ‌ട്ട് കെഎസ്ആർടിസി ജീവനക്കാർ ആരംഭിച്ച പണിമുടക്ക് പൂർണം. സംസ്ഥാനത്തിന്‍റെ പല സ്ഥലങ്ങളിലും യാത്രക്കാർ വഴിയിൽ കുടുങ്ങി. തിരുവനന്തപുരത്ത് ആശുപത്രി, വിമാനത്താവളം, റെയിൽ‍വേ േസ്റ്റഷൻ‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക യാത്രാ സംവിധാനം പോലീസ് ഒരുക്കി നൽകി. കോൺ‍ഗ്രസ് അനുകൂല യൂണിയൻ ടിഡി എഫ് (ഐഎൻടിയുസി) ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും, ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്. 

ജീവനക്കാരുടെ ശന്പള പരിഷ്കരണം സംബന്ധിച്ച് മന്ത്രിതല ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിനു ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചത്. ഒൻപത് വർ‍ഷമായി കെഎസ്ആർടിസിയിൽ ശന്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. സമരത്തെ പ്രതിരോധിക്കാൻ സർക്കാർ ഡയസ്നോൺ‌ പ്ര്യാപിച്ചിരുന്നു.

You might also like

Most Viewed