ബീച്ചിലെത്തിയ പെൺകുട്ടി തിരമാലയിൽ പെട്ട് മരിച്ചു


കോഴിക്കോട്: ബീച്ചിലെത്തിയ പെൺകുട്ടി വൻ തിരമാലയിൽപെട്ട് പരിക്കേറ്റതിനെ തുടർന്ന് മരിച്ചു. മണിയൂർ മുതുവന സ്വദേശിനി സനോമിയ (11) ആണ് മരിച്ചത്. കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം അമ്മയോടൊപ്പമാണ് പെൺകുട്ടി ബീച്ചിലെത്തിയത്. 

അമ്മയോടൊപ്പം നിൽ‍ക്കുന്പോൾ‍ അബദ്ധത്തിൽ‍ നിലത്ത് വീഴുകയും ആഞ്ഞടിച്ചെത്തിയ വൻ തിരമാലയിൽ‍പെടുകയുമായിരുന്നുവെന്ന് കടലുകാണാൻ എത്തിയ മറ്റുള്ളവർ‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് കുട്ടിയെ ഉടൻ രക്ഷിച്ചത്. കുട്ടിയെ പിന്നീട് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed