കുമരകത്ത് സിപിഎമ്മിൽ‍ നാല് പ്രാദേശിക നേതാക്കളെ പുറത്താക്കി


കോട്ടയം: കുമരകത്ത് സിപിഎമ്മിൽ‍ നാല് പ്രാദേശിക നേതാക്കളെ പാർ‍ട്ടിയിൽ‍ നിന്നും പുറത്താക്കി. അഴിമതി നടത്തുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ‍ സ്ഥാനാർ‍ഥിക്കെതിരെ പ്രവർ‍ത്തിക്കുകയും ചെയ്തതിനെ തുടർ‍ന്നാണ് നടപടി. കെ.പി സലിമോൻ, എ.എൻ. പൊന്നമ്മ, വസുമതി ഉത്തമൻ, എം.എം സജീവ് എന്നിവർ‍ക്കെതിരെയാണ് അച്ചടക്ക നടപടിയുണ്ടായത്. 

കുമരകം  പഞ്ചായത്ത് മുൻ പ്രസിഡന്‍റാണ് കെ.പി സലിമോൻ. വസുമതി ലോക്കൽ കമ്മിറ്റി അംഗവും എ.എൻ. പൊന്നമ്മ വെളിയം ബ്രാഞ്ച് സെക്രട്ടറിയുമാണ്.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്കായി സജീവ പ്രവർത്തനം നടത്തിയവരാണ് നാല് പേരും. എന്നാൽ സ്ഥാനാർത്ഥിക്കെതിരെ ഇവർ പ്രവർത്തിച്ചതായാണ് ലോക്കൽ കമ്മിറ്റിയുടെ കണ്ടെത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed