കേരളത്തെ സിപിഎം തീവ്രവാദത്തിന്‍റെ വിളഭൂമിയാക്കി മാറ്റിയെന്ന് കുമ്മനം


തിരുവനന്തപുരം: തീവ്രവാദത്തിന്‍റെ വിളഭൂമിയുള്ള മണ്ണാക്കി കേരളത്തെ സിപിഎം മാറ്റിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ജനവികാരം മനസിലാക്കിയാണ് സിപിഎം നിലപാട് മാറ്റിയത്. ഇത് വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ള തട്ടിപ്പാണ്. സിപിഎം മുൻപേ വേണ്ടവിധത്തിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഇത്തരമൊരു സ്ഥിതി വരില്ലായിരുന്നു. 

പാലാ ബിഷപ്പിനെ വിളിച്ചു സംസാരിക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ലെന്നും സിപിഎം നിലപാടിൽ ആത്മാർഥതയില്ലെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. തീവ്രവാദ നിലപാടിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമമുണ്ടെന്ന് സിപിഎം കണ്ടെത്തൽ മുൻനിർത്തിയായിരുന്നു കുമ്മനത്തിന്‍റെ വിമർശനം.

You might also like

  • Straight Forward

Most Viewed