മോദിയുടെ പിറന്നാളിന് തെങ്ങിൻ തൈ വിതരണം; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം


പാലക്കാട്: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ. ഇന്ന് പാലക്കാട് നഗരസഭയ്ക്ക് മുന്നിലാണ് എൻ.വൈ.സിയുടെ പ്രതിഷേധം. എം പി എത്തും മുന്പി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരു കോടി തെങ്ങിൻതൈകൾ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ സുരേഷ് ഗോപി എംപി പാലക്കാട് നഗരസഭയിലെത്താനിരിക്കെയായിരുന്നു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. നാളികേര വികസന ബോർഡ് അംഗമാണു സുരേഷ് ഗോപി.

അതേസമയം സുരേഷ് ഗോപിക്ക് ചെരുപ്പ് സല്യൂട്ടുമായി യൂത്ത് കോൺഗ്രസ് ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. പാലക്കാട് അഞ്ച് വിളക്കിന് മുന്നിലാണ് സമരം നടന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed