ഡോ. മാത്യൂസ് മാർ സേവേറിയോസ് നിയുക്ത കാതോലിക്കാ ബാവ


തിരുവനന്തപുരം: ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ സുന്നഹദോസ് ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവാ ആയി നാമനിർദ്ദേശം ചെയ്തു.

ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷൻ യോഗത്തിനു മുന്നോടിയായി ചേർന്ന സഭയുടെ എപ്പിസ്‌കോപ്പൽ സിനഡിലാണ് തീരുമാനം. നാളെ മാനേജിങ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

കാതോലിക്കാ ബാവാ കാലം ചെയ്തതിനെത്തുടർന്ന് രൂപീകരിച്ച അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിൽ അദ്ധ്യക്ഷൻ തുന്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമീസ് സിനഡിൽ അധ്യക്ഷത വഹിച്ചു. സഭാ ആസ്ഥാനമായ ദേവലോകത്ത് ചേർന്ന സിനഡിൽ സഭയിലെ 24 മെത്രാപ്പൊലീത്തമാർ പങ്കെടുത്തു.

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും, എപ്പിസ്ക്കോപ്പൽ സുന്നഹദോസിൻറെ മുൻ സെക്രട്ടറിയും, വർക്കിംഗ് കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. കാലം ചെയ്ത കാതോലിക്കാ ബാവായുടെ അസിസ്റ്റൻറായി സേവനമനുഷ്ഠിച്ചു. കോട്ടയം വാഴൂർ സ്വദേശിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed