നർക്കോട്ടിക് ജിഹാദ് പരാമർശം: പ്രതിഷേധം നടത്തിയ 50 പേർക്കെതിരെ കേസ്


കാഞ്ഞിരപ്പള്ളി: നർക്കോട്ടിക് ജിഹാദ് പരാമർശത്തിന്‍റെ പേരിൽ പാലാ രൂപതാധ്യക്ഷനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയ മുസ്ലിം സംഘടനകൾക്കെതിരേ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. കോവിഡ് വ്യാപനത്തിന്‍റെ ഭാഗമായി നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മറികടന്ന് പ്രതിഷേധം നടത്തിയതിനും കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനുമാണ് കേസ്. 

കണ്ടാലറിയാവുന്ന 50ഓളം പേർക്കെതിരേയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിവിധ മുസ്ലിം സംഘടനകൾ കാഞ്ഞിരപ്പള്ളി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിൽ നൂറോളം പേർ പങ്കെടുത്തിരുന്നു. പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് നടപടി സ്വീകരിച്ചത്.

You might also like

Most Viewed