കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി സോണിയാഗാന്ധിക്ക് യൂത്ത് കോൺഗ്രസ്സിന്റെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. കെപിസിസി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് അവർ കത്തയക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസിന്‍റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയക്ക് കത്ത് നല്‍കിയത്.
യുഡിഎഫ് കൺവീനറെ മാറ്റണം, ജംബോ, ഡിസിസി തുടങ്ങിയ കമ്മിറ്റികൾ പിരിച്ചു വിടണം, കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റികൾ പിരിച്ചുവിടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.