ഡെന്നിസ് ജോസഫ്‌ അന്തരിച്ചു


കോട്ടയം: മലയാള സിനിമ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ്‌ അന്തരിച്ചു. ഹൃദയാഘാതം കാരണം  കോട്ടയത്തെ സ്വകാര്യആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ ലീന, മക്കൾ എലിസബത്ത്, റോസി, ജോസ്. 

1985-ൽ ജേസി സംവിധാനം ചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്തെ പ്രവേശനം. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. 

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed