പെരുന്നാൾ പ്രതീക്ഷയിൽ ബഹ്റൈൻ വിപണി


പ്രദീപ് പുറവങ്കര 

മനാമ : ഒന്നാം പെരുന്നാൾ ദിനം മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബഹ്റൈൻ തീരുമാനിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് വിപണി. ഇതിൽ ഏറ്റവും ആവേശം സിനിമ തീയറ്റർ മേഖലയിലാണ്. ഒരു വർഷത്തിലതധികമായി ഇവ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് ഭീഷണിയെ തുടർന്ന് 2020 മാർച്ച് മാസം മുതൽക്കാണ് ആയിരകണക്കിന് പേർ വരാറുണ്ടായിരുന്ന തീയറ്ററുകൾ അടച്ചിട്ടത്. പുതിയ തീരുമാന പ്രകാരം കോവിഡ് രോഗവിമുക്തി നേടിയവർക്കോ, വാക്സിനേഷൻ എടുത്തവർക്കോ ആണ് തീയറ്ററുകളിൽ പ്രവേശിക്കാൻ സാധിക്കുക. ശരീരത്തിന്റെ താപനില അടക്കമുള്ള കാര്യങ്ങൾ ഇവിടെ പരിശോധിച്ചതിന് ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. തുടക്കത്തിൽ ആകെയുള്ള സീറ്റുകളിൽ അമ്പത് ശതമാനം പേർക്കായിരിക്കും അനുമതി ലഭിക്കുന്നത്. ഫേസ് മാസ്ക് ഇവിടെ നിർബന്ധമായിരിക്കും. സിനിമയ്ക്കായുള്ള ടിക്കറ്റുകൾ ഓൺലൈനിലൂടെയാണ് വാങ്ങാനാണ് അധികൃതർ ആവശ്യപ്പെടുന്നത്.

മെയ് 17 മുതൽ സൗദി കോസ് വെ സാധാരണ നിലയലേയ്ക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയും ഈ മേഖലയിലുള്ളവർ വെച്ചുപുലർത്തുന്നു. ബഹ്റൈൻ സിനിമ കമ്പനിയു‌‌ടെ കീഴിൽ പ്രവർത്തിക്കുന്ന 53 തീയറ്ററുകളും പൂർണമായും തയ്യാറായി കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. മലയാള ചിത്രമായ ചതുർമുഖം അടക്കം പതിനഞ്ചോളം പുതിയ ചിത്രങ്ങളണ് ഇവിടെ പ്രദർശനത്തിനായി തയ്യാറെടുത്തിരിക്കുന്നത്.

അതേസമയം റമദാൻ മാസം അവസാനിക്കാൻ ഇരിക്കെ ശവാൽ മാസപിറവിക്കായി നാളെ ചാന്ദ്രനിരീക്ഷണ സമിതി യോഗം ചേരും. നാളെ ചന്നെ ചാന്ദ്രദർശനം സാധ്യമായാൽ റമദാൻ അവസാനിക്കുകയും ബുധനാഴ്ച്ച ശാവ്വാൽ ഒന്ന് ഈദുൽഫിത്വർ ആയി മാറുകയും ചെയ്യും. അല്ലെങ്കിൽ വ്യാഴാഴ്ച്ചയായിരിക്കും പെരുന്നാൾ ദിനം. ഈദുൽ ഫിത്വറും, അതിന് ശേഷം വരുന്ന രണ്ട് ദിവസവും രാജ്യത്ത് പൊതുഅവധിയായിരിക്കും. വ്യാഴാഴ്ച്ചയാണ് പെരുന്നാളെങ്കിൽ വെള്ളി, ശനി പൊതു അവധിയായത് കാരണം ഞായർ, തിങ്കൾ എന്നീ ദിവസങ്ങളും അവധിയാകും.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed