കേ​ര​ള​ത്തി​ൽ‍ ഇ​ന്ന് 21,890 പേ​ർ‍​ക്ക് കോ​വി​ഡ്; രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​ത് ആ​ശ്വാ​സ​ സൂ​ച​ന​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി


തിരുവനന്തപുരം: കേരളത്തിൽ‍ ഇന്ന് 21,890 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 20,088 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1,502 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസ സൂചനയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ‍ 2,32,812 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7,943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11,89,267 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5,138 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,196 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. 3,731 പേരെയാണ് ഇന്ന് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 

ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ‍ നിന്നും ഒഴിവാക്കി. നിലവിൽ‍ ആകെ 550 ഹോട്ട് സ്‌പോട്ടുകളാണുള്ളത് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 96,378 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 230 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച് കോഴിക്കോട് 3,251, എറണാകുളം 2,515, മലപ്പുറം 2,455, തൃശൂർ‍ 2,416, തിരുവനന്തപുരം 2,272, കണ്ണൂർ‍ 1,618, പാലക്കാട് 1,342, കോട്ടയം 1,275, ആലപ്പുഴ 1,183, കാസർ‍ഗോഡ് 1,086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457.

You might also like

  • Lulu Exchange
  • Straight Forward

Most Viewed