ജപ്തി ഭീഷണി ഒഴിവായി: എം.കെ. മുനീറിന്റെ വായ്പ മുസ്‍ലിം ലീഗ് വീട്ടി


ശാരിക

കോഴിക്കോട്: മുസ്‍ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീടിന്റെ വായ്പ അടച്ചു തീർത്തു. 49 ലക്ഷം രൂപയുടെ വായ്പയാണ് മുസ്‍ലിം ലീഗ് അടച്ചു തീർത്തത്. കാലിക്കട്ട് ടൗൺ സഹകരണ ബാങ്കിൽ ലീഗിന്റെ അക്കൗണ്ടിൽ നിന്നാണ് പണം അടച്ചത്.

കാലിക്കട്ട് ടൗൺ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശ്ശികയെത്തുടർന്ന് കോഴിക്കോട് നടക്കാവിലെ മുനീറിന്റെ 'ക്രസന്റ് ഹൗസി'ന് ജപ്തി ഭീഷണി നേരിട്ടിരുന്നു. പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുണ്ടായിരുന്നത്. ഈ മാസം 31നകം തുക അടച്ചുതീർക്കാത്തപക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് ബാങ്ക് നോട്ടീസ് നൽകിയിരുന്നു.

article-image

jkhjh

You might also like

  • Lulu Exchange
  • Straight Forward

Most Viewed