ഇന്ത്യക്ക് സഹായവുമായി പെന്റഗൺ; ആരോഗ്യപ്രവർത്തകർക്കാവശ്യമായ ഉപകരണങ്ങൾ നൽകും


വാഷിംഗ്ടൺ: തങ്ങളുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യമാണ് ഇന്ത്യയെന്ന പ്രഖ്യാപനം അമേരിക്ക അക്ഷരാർത്ഥത്തിൽ പാലിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ വിവിധ മേഖലയ്ക്ക് സഹായവുമായി പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സ്വയം രംഗത്തെത്തി. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ നിർദ്ദേശമാണ് പെന്റഗൺ അതിവേഗം പരിഗണിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർക്കാവശ്യമായ ഉപകരണങ്ങളാണ് പെന്റഗൺ നൽകുന്നത്. ഇന്ത്യയിലെ കൊറോണയുടെ രണ്ടാം വ്യാപനത്തിന്റെ തീവ്രത ഞെട്ടിക്കുന്നതെന്ന് ഓസ്റ്റിൻ വ്യക്തമാക്കി. ആരോഗ്യരംഗമാണ് ഏറ്റവും വേഗത്തിലും കാര്യക്ഷമവുമായി പ്രവർത്തിക്കേണ്ടത്. അതിന് ആരോഗ്യരംഗത്തെ പ്രവർത്തകർ സുരക്ഷിതരായിരിക്കണം. അത്തരം സാഹചര്യം നേരിടാനായി എല്ലാ ഉപകരണങ്ങളും നൽകുകയാണ് പെന്റഗൺ ചെയ്യുകയെന്നും ഓസ്റ്റിൻ പറഞ്ഞു.

ഇന്ത്യയിലേക്ക് സാധനങ്ങളെത്താനുള്ള എല്ലാ യാത്രാസൗകര്യങ്ങളും പ്രതിരോധ വകുപ്പ് നേരിട്ട് ശ്രദ്ധിക്കും. ഒാക്‌സിജൻ സംവിധാനങ്ങളും ഉപകരണങ്ങളും റാപ്പിഡ് ടെസ്റ്റ് കിറ്റുകളും ആരോഗ്യരക്ഷാ പ്രവർത്തകർക്ക് വേണ്ട ജീവരക്ഷാ ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയും എത്തിക്കുമെന്നും ഓസ്റ്റിൻ വ്യക്തമാക്കി.

You might also like

Most Viewed