പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന ആരംഭിച്ചു


കൊച്ചി: പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന ആരംഭിച്ചു. മാർച്ച് നാലാം തീയതിയോടുകൂടി പരിശോധന പൂർത്തിയാക്കും. പാലാരിവട്ടം പാലം പണി പൂർത്തിയാക്കി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുളള അവസാനവട്ട ഭാരപരിശോധനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പാലത്തിന് ഏതെങ്കിലും തരത്തിൽ ബലക്ഷയമുണ്ടോ, വാഹനങ്ങളെ വഹിക്കാൻ ശേഷിയുണ്ടോ എന്നത് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഭാരപരിശോധന നടത്തുന്നത്. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ പാലം തുറന്നുകൊടുക്കാനാവൂ. നാലാം തീയതിയോടുകൂടി ഭാരപരിശോധന പൂർത്തിയാക്കും. തുടർന്ന് നിർമാണ ചുമതലയുണ്ടായിരുന്ന ഡിഎംആർസി ഈ പാലം സംസ്ഥാന സർക്കാരിന് കൈമാറും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed