കേരളത്തിൽ കോവാക്സിൻ വിതരണം തുടങ്ങി


തിരുവനന്തപുരം: കേരളത്തിൽ ഇന്ത്യൻ നിർ‍മിത കോവിഡ് വാക്സിനായ കോവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷന്‍റെ രണ്ടാം ഘട്ടത്തിൽ കോവിഡ് മുന്നണി പോരാളികളായ കേരള പോലീസിനടക്കമാണ് കോവാക്സിൻ നൽകുന്നത്.  മുന്നണി പോരാളികൾ ആവശ്യപ്പെട്ടാലും കോവി ഷീൽഡ് വാക്സിൻ നൽകില്ല. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് കോവി ഷീൽഡ് വാക്സിൻ തന്നെയാവും നൽകുക.

മൂന്നാം ഘട്ട പരീക്ഷണം കഴിയാത്തതിനാൽ കോവാക്സിൻ നൽകേണ്ട എന്നായിരുന്നു നേരത്തെ തീരുമാനം. പക്ഷേ കോവാക്സിൻ വാക്സിന്‍റെ കൂടുതൽ ഡോസുകൾ വരും ദിവസങ്ങളിൽ കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ അതു കൊടുത്തു തീർക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുകയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed