ഇന്ത്യയിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്താൻ തീരുമാനം

ന്യൂഡൽഹി: ഇന്ത്യയിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്താൻ തീരുമാനം. 10 മുതൽ 30 ശതമാനം വരെ ടിക്കറ്റ് നിരക്ക് പരിധി ഉയർത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. മാർച്ച് 31വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് വരെയോ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
40 മിനിറ്റിൽ താഴെ കുറഞ്ഞ നിരക്ക് 2000ത്തിൽ നിന്ന് 2200 ആക്കിയും ഉയർന്ന നിരക്ക് 6000ത്തിൽ നിന്ന് 7800 ആക്കിയും ഉയർത്തി. 40−60 മിനിറ്റിന് 2800−9800 രൂപ, 60−90 മിനിറ്റിന് 3300− 11700 രൂപ, 90−120 മിനിറ്റിന് 3900−13000 രൂപ, 120− 150 മിനിറ്റിന് 5000 −16900 രൂപ, 150−180 മിനിറ്റിന് 6100−20400 രൂപ, 180−210 മിനിറ്റിന് 7200−24200 രൂപ എന്നിങ്ങനെയാണ് കുറഞ്ഞതും കൂടിയതുമായ നിരക്കുകൾ വർദ്‍ധിപ്പിച്ചത്.