ഐപിഎൽ ലേലത്തിലെ താരങ്ങളുടെ അന്തിമപട്ടികയിൽ നിന്നും എസ്. ശ്രീശാന്ത് പുറത്ത്

ന്യൂഡൽഹി: ബിസിസിഐ പുറത്തുവിട്ട ഐപിഎൽ ലേലത്തിലെ താരങ്ങളുടെ അന്തിമപട്ടികയിൽ നിന്നും മലയാളി താരം എസ്. ശ്രീശാന്ത് പുറത്ത്. ലേലത്തിൽ പങ്കെടുക്കാൻ 1,114 താരങ്ങളാണ് പേർ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 292 താരങ്ങളാണ് ലേലത്തിനുണ്ടാകുക. ഫെബ്രുവരി 18ന് ചെന്നൈയിൽ വച്ചാണ് ലേലം നടക്കുന്നത്.
ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ പട്ടികയിൽ ഇടം നേടി. നാല് മലയാളി താരങ്ങളും പട്ടികയിൽ ഇടം പിടിച്ചു.