ലൈഫ് മിഷന് 2080 കോടി; 40000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക്. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. 2021-22 ൽ ലൈഫ് മിഷനിൽ നിന്ന് 300 കോടി ചിലവിൽ 7500 വീടുകൾ നിർമിച്ചു നൽകും. അൻപത് മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചിലവഴിച്ച് പുനഃരധിവസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



