വെല്‍ഫെയർ പാര്‍ട്ടിയുമായി ഒരു ബന്ധത്തിനും കോണ്‍ഗ്രസില്ല; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വെല്‍ഫെയർ പാര്‍ട്ടിയുമായുളള ഒരു ബന്ധത്തിനും കോണ്‍ഗ്രസില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍എസ്എസും ജമാഅത്ത് ഇസ്ലാമിയും വര്‍ഗീയതയുടെ ഇരുവശങ്ങളാണ്. വര്‍ഗീയ കക്ഷികളോട് ഒരു ബന്ധവും പാടില്ലെന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.
ജമാഅത്ത് ഇസ്ലാമിയോട് യാതൊരു തെരഞ്ഞെടുപ്പ് നീക്കുപോക്കുമില്ലെന്ന് ആവര്‍ത്തിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വര്‍ഗീയ സംഘടനകളുമായി ഒരു കാലത്തും യോജിച്ച് പോകാന്‍ കോണ്‍ഗ്രസിനാവില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൃത്യമായ കാഴ്ച്ചപ്പാടുണ്ട്. ജമാഅത്ത് ഇസ്ലാമിയും ആര്‍എസ്എസും വര്‍ഗീയതയുടെ ഇരു മുഖങ്ങളാണ്. സിപിഐഎമ്മിനെ പോലെ ആരുമായും സഖ്യമാകാം എന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നും വ്യക്തമാക്കി.