കോവിഡ് രോഗിയുടെ മൃതദേഹമില്ലാത്ത പെട്ടി ബന്ധുക്കൾക്ക് കൈമാറി; ആസ്റ്റർ മെഡിസിറ്റിയിൽ ഗുരുതരവീഴ്ച

കൊച്ചി: കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി അധികൃതർ പെട്ടി കുടുംബത്തിന് കൈമാറി. കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയതിലാണ് ആശുപത്രി ആധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായത്. സംസ്‌കാരത്തിനായി പെട്ടി ബന്ധുക്കൾ പള്ളി സെമിത്തേരിയിലെത്തിച്ചതിനു ശേഷമാണ് മൃതദേഹം പെട്ടിയിലില്ലെന്ന് മനസിലായത്. കഴിഞ്ഞ ദിവസമാണ് പ്രിൻസ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് ഇതിനു കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.