ഇന്ന് വിജയദശമി ; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കുരുന്നുകൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം


 

കോട്ടയം: അനേകായിരം കുരുന്നുകൾക്ക് അറിവിന്‍റെ ആദ്യാക്ഷരം പകർന്ന് ഇന്ന് വിജയദശമി. മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് ഇത്തവണ എഴുത്തിനിരുത്തൽ ചടങ്ങുകൾ നടക്കുന്നത്. സാധാരണ പനച്ചിക്കാട് ദക്ഷിണ മുകാംബികാ ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രം, തിരൂർ തുഞ്ചൻപറന്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് എഴുത്തിനിരുത്ത് ചടങ്ങുകൾ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇത്തവണ തുഞ്ചൻപറന്പിൽ വിദ്യാരംഭ ചടങ്ങുകൾ ഒന്നും തന്നെയില്ല. പനച്ചിക്കാട്ടാകട്ടെ ഈ വര്ഷം ആകൈ 700 കുരുന്നുകൾ മാത്രമാണ് അദ്യാക്ഷരം കുറിച്ചത്. അതും ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് അവസരം ലഭിച്ചത്. പറവൂരും കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ചടങ്ങുകൾ നടന്നത്. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കുട്ടികളെ എഴുത്തിനിരുത്താൻ ആചാര്യാർ ഉണ്ടായില്ല. പകരം രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ എഴുത്തിനിരുത്തിയത്.

You might also like

  • Straight Forward

Most Viewed