സ്വർണക്കടത്തിൽ കരാട്ട് റസാക്കിനും പങ്കെന്ന് മൊഴി



തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖ് എംഎൽഎക്കും കാരാട്ട് ഫൈലസിനുമെതിരെ മൊഴി. റമീസ് സ്വർണം കടത്തിയത് റസാക്കിനും ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നൽകിയ മൊഴിയാണ് പുറത്ത് വന്നത്. പ്രതികൾ തമ്മിൽ നടത്തിയ ആശയ വിനിമയത്തിലും എംഎൽഎയ്ക്ക് പങ്കണ്ടെന്നും എംഎൽഎ നേരിട്ട് ഇടപെട്ടതായി അറിയില്ലെന്നും സൗമ്യ മൊഴി നൽകി. റിപ്പോർട്ടിൽ എംഎൽഎ എന്ന് പരാമർശിച്ചിട്ടില്ല. ഇക്കാര്യം രഹസ്യ റിപ്പോർട്ടായി കസ്റ്റംസ് കേന്ദ്രത്തിന് നൽകി. അതേസമയം കാരാട്ട് ഫൈസലിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തിനെ എതിർത്തപ്പോൾ സന്ദീപ് ശാരീരിക ഉപദ്രവം നടത്തിയെന്നും സൗമ്യ നൽകിയ മൊഴിയിലുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed