ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ജോ​സ് കെ. മാണി


കോട്ടയം: ബാർ ഉടമ ബിജു രമേശിന്‍റെ ആരോപണം നിഷേധിച്ച് കേരളാ കോൺഗ്രസ്−എം നേതാവ് ജോസ് കെ. മാണി. ബാർകോഴക്കേസിലെ നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ഇപ്പോഴത്തേത്. തന്‍റെ പിതാവ് കെ.എം. മാണിയെ വേട്ടയാടിയവർ തന്നെയും ലക്ഷ്യമിടുകയാണെന്നും ജോസ് പറഞ്ഞു. ബാർ‍കോഴ കേസ് പിൻ‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി വാഗ്ദാനം ചെയ്തെന്നാണ് ബിജു രമേശ് നേരത്തേ ആരോപണം ഉന്നയിച്ചത്.

ബാറുടമ ജോൺ കല്ലാട്ടിന്‍റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകൾ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

You might also like

  • Straight Forward

Most Viewed