തിരുവനന്തപുരത്ത് കോടികളുടെ ലഹരിമരുന്നുമായി നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. ആറ്റിങ്ങൽ നഗരൂരിൽ നാൽ കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നഗരൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് നാല് കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തത്. േസ്റ്ററ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്ന് കിലോ ഹാഷിഷ് ഓയിലും നൂറു കിലോ കഞ്ചാവുമാണ് പ്രതികൾ വാഹനത്തിൽ കടത്താൻ ശ്രമിച്ചത്. ലഹരിമരുന്നുകൾ കടത്താന്‍ ശ്രമിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആലംകോട് സ്വദേശി റിയാസ്, ജസീം ത്യശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരെ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചായിരുന്നു ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചത്. ആറ്റിങ്ങലിലെ ലഹരി വേട്ടയ്ക്ക് പിന്നാലെ തെക്കന്‍ ജില്ലകളിൽ േസ്റ്ററ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളെക്കുറിച്ച് ചില നിർണായക വിവരങ്ങൾ േസ്റ്ററ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ചിട്ടുണ്ട്.