സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം; രജിസ്റ്റര്‍ ചെയ്യരുതേ… തട്ടിപ്പാണെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്


 

കോഴിക്കോട്: വാട്സ്ആപ്പ് സ്റ്റാറ്റസ് തട്ടിപ്പ് സംബന്ധിച്ചു മുന്നറിയിപ്പുമായി കേരള പോലീസ്. സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സന്പാദിക്കാൻ അവസരം എന്ന രീതിയിൽ ബാങ്ക് അക്കൗണ്ട് വരെ സംഘടിപ്പിച്ചു പണം തട്ടുന്ന സംഘങ്ങൾ സജീവമായിട്ടുണ്ടെന്നാണ് കേരള പോലീസ് മുന്നറിയിപ്പ്.
സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സന്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക.
അതിൽ നിങ്ങൾ വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ 30 ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ? എങ്കിൽ നിങ്ങൾക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താ, ഒരു സ്റ്റാറ്റസിന് 10 മുതൽ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്.
ഇതിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിംഗ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed