കൈക്കൂലി കേസിൽ ടോമിൻ തച്ചങ്കരിക്ക് ക്ലീൻചിറ്റ്


തിരുവനന്തപുരം: കൈക്കൂലി കേസിൽ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ക്ലീൻചിറ്റ്. ഗതാഗത കമ്മീഷണർ ആയിരിക്കെ പാലക്കാട് ആർടിഒയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.

പണം ആവശ്യപ്പെടുന്നതിന്‍റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. എന്നാൽ ആരോപണം തെളിയിക്കാനുള്ള തെളിവുകളില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെങ്കിലും വകുപ്പു തല അന്വേഷണത്തിന് റിപ്പോർട്ടിൽ ശിപാർശയുണ്ട്. ‌‌ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടർ ആയിരിക്കെയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.

You might also like

  • Straight Forward

Most Viewed