തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘർഷം


തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘർഷം. പട്ടത്ത് പി.എസ്.സി ഓഫീസിന് മുന്നിലെ യൂത്ത് കോൺഗ്രസിന്റെ സമരപന്തലിലേക്ക് വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്. ഐ പ്രവർത്തകർ എത്തുകയായിരുന്നു. പ്രവർത്തകർ തമ്മിൽ കല്ലേറ് ഉണ്ടാവുകയും പൊലീസ് ലാത്തി വീശുകയുമായിരുന്നു.

പ്രതിപക്ഷ നേതാവ് യൂത്ത് കോൺഗ്രസിന്റെ പി.എസ്.സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗത്തിലെയും പ്രവർത്തകർ റോഡിന് ഇരുവശവും കുത്തിയിരുന്നായിരുന്നു സമരം. പ്രവർത്തകർ കസേരകളും വലിച്ചെറിഞ്ഞു. പി.എസ്.സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതിൽ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും പ്രവർത്തകർക്കും പരിക്കേറ്റതായാണ് വിവരം. സംഭവത്തിന് ഒടുവിൽ ഷാഫി പറന്പിൽ, ശബരീനാഥ് അടക്കമുള്ള എം.എൽ.എമാരെ അറസ്റ്റ് ചെയ്‌ത് നീക്കി. അതേസമയം വെഞ്ഞാറമ്മൂട് ഡിവൈഎഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് വിവിധയിടങ്ങളിൽ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധവും നടക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed