ബഹ്റൈനിൽ മാസ്ക് ധരിക്കാത്തതിന് ശിക്ഷ ലഭിച്ചത് 23094 പേർക്ക്


 

മനാമ: രാജ്യത്ത് ആകെ കോവിഡ് മരണങ്ങൾ 189 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്ന 2972 പേരിൽ 32 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ആകെ പരിശോധനകളുടെ എണ്ണം 1095373 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 48275 ആയി. അതേസമയം രാജ്യത്ത് മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് ഇതുവരെയായി 23094 പേർക്ക് പിഴ ശിക്ഷ ലഭിച്ചതായി അഭ്യന്ത്രര മന്ത്രാലയ അധികൃതർ അറിയിച്ചു. മുഹറഖ് ഗവർണറേറ്റിൽ മാത്രം 5829 പേരാണ് നിയമം ലംഘിച്ചത്. നോർത്തേൺ ഗവർണറേറ്റിൽ 5057ഉം, കാപ്പിറ്റൽ ഗവർണറേറ്റിൽ 3793ഉം സതേൺ ഗവർണറേറ്റിൽ 2296 ഉം പേർക്ക് ശിക്ഷ ലഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed