'ആയങ്കിക്ക് പാർട്ടിയുമായി ബന്ധമില്ല, ഫോളോവേഴ്സ് സിപിഎമ്മുകാരുമല്ല'; അർജുൻ ആയങ്കിയെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് ഇ.പി. ജയരാജൻ!
ഷീബ വിജയൻ
വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇപി. ജയരാജൻ വ്യക്തമാക്കി. ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാധാരണ സംഭവമായി ചിത്രീകരിക്കുകയാണെന്നും, സോഷ്യൽ മീഡിയയിൽ ഇയാളെ പിന്തുണയ്ക്കുന്നവർ സിപിഎം പ്രവർത്തകരാകാൻ വഴിയില്ലെന്നും കണ്ണൂരിൽ അദ്ദേഹം പറഞ്ഞു.
ആയങ്കിക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ലഭിക്കുന്നതിന് പിന്നിൽ കൃത്യമായ പദ്ധതിയും ശൃംഖലകളും പ്രവർത്തിക്കുന്നുണ്ടെന്ന് ജയരാജൻ ആരോപിച്ചു. ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ മറ്റ് വഴികളില്ലാതെ ചെയ്തതാണെന്നും, അറസ്റ്റ് നടന്നില്ലായിരുന്നുവെങ്കിൽ ജനങ്ങൾ പ്രതിഷേധിച്ചേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പൊലീസ് പവർഫുൾ ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
dfsdfsdfsdfs

