എഫ്‌സിആർഎ ഭേദഗതിക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി


ഷീബ വിജയൻ

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഎ) പുതിയ ഭേദഗതികൾ മിഷനറി, സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിദ്യാഭ്യാസം, ആരോഗ്യം, അനാഥ സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പുതിയ നിയന്ത്രണങ്ങൾ തടസ്സപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുതാര്യത ഉറപ്പാക്കണമെങ്കിലും യഥാർത്ഥത്തിൽ സേവനം ചെയ്യുന്ന സംഘടനകൾക്ക് അമിത ബാധ്യതകൾ ഉണ്ടാക്കരുത്. കൃത്യമായ മാനദണ്ഡങ്ങൾ, ലളിതമായ നടപടിക്രമങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും, സിവിൽ സൊസൈറ്റി സംഘടനകളുമായി കൂടിയാലോചിച്ച ശേഷമേ നിയമങ്ങൾ നടപ്പാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് എംപി ആവശ്യപ്പെട്ടു.

article-image

dfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed