തിരുവനന്തപുരം കൊച്ചുതുറയിൽ‍ വൃദ്ധസദനത്തിലെ 35 പേർ‍ക്ക് കൊവിഡ്


തിരുവനന്തപുരം: കൊച്ചുതുറ ശാന്തിഭവൻ‍ വൃദ്ധസദനത്തിലെ 35 പേർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 അന്തോവാസികൾ‍ക്കും ആറ് കന്യാസ്ത്രികൾ‍ക്കും രണ്ട് ജീവനക്കാർ‍ക്കുമാണ് രോഗബാധ. തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററിൽ‍ ഉൾ‍പ്പെട്ട സ്ഥലമാണ് കൊച്ചുതുറ.

 വലിയതരത്തിൽ‍ ആശങ്ക നിലനിന്നിരുന്ന പുല്ലുവിളയ ക്ലസ്റ്ററിൽ‍ ഉൾ‍പ്പെടുന്ന വൃദ്ധസദനത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അന്തേവാസികളെല്ലാം അന്‍പതു വയസിനു മുകളിൽ‍ പ്രായമുള്ളവരാണ്. അതിനാൽ‍ ഇത് വലിയ തരത്തിൽ‍ ആശങ്കയുളവാക്കുന്നുണ്ട്.

പുല്ലുവിള ഒരു കൊവിഡ് ക്ലസ്റ്റർ‍ മേഖലയാണ്. അതോടൊപ്പം തന്നെ നിരവധിപേർ‍ ഈ മേഖലയിൽ‍ താമസിക്കുന്നുണ്ട്. അതിനാൽ‍ ഇവിടെ പരിശോധനകളുടെ എണ്ണം കൂട്ടിയിരുന്നു. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് 35 പേർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

You might also like

Most Viewed