ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ച ആലുവ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ തായിക്കാട്ടുകര ദേവി വിലാസത്തിൽ ലക്ഷ്മണൻ (51) എന്ന മുരുകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഓട്ടോ ഡ്രൈവറായിരുന്നു. ഇന്നലെ ഓട്ടോ മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. ലക്ഷ്മണനുമായി സന്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുകയാണ്.