മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തി


തിരുവനന്തപുരം: ബാലരാമപുരത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. കരമന സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് സധിയാണ് പ്രതിയെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇയാള്‍ ഒളിവിലാണ്.

സംഭവ സ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളാണ് ഇക്കാര്യം പ്രദേശവാസികളെ അറിയിച്ചത്. ശ്യാമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. സംഭവത്തില്‍ സധിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed