കോവിഡ്: ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി മരിച്ചു. ക്രൈംബ്രാഞ്ച് ഓഫീസിൽ ജോലി ചെയ്തിരുന്ന പോലീസുകാരനാണ് മരിച്ചതെന്ന് ഡിസിപി സഞ്ജയ് ഭാട്ടിയ പറഞ്ഞു. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം രണ്ടായി.
450ൽ അധികം പോലീസ് ഉദ്യോഗസ്ഥർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 196 പേർ രോഗമുക്തരായി.