ബിനോയിക്കെതിരേ തെളിവുണ്ട്; പരാതി പിൻവലിക്കില്ലെന്ന് യുവതി


തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും തന്‍റെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും പരാതിക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. 

കേസുമായി താൻ മുന്നോട്ടുപോകും. ഉന്നത ബന്ധങ്ങളുള്ള ആളാണ് ബിനോയിയെന്ന് മനസിലാക്കി തന്നെയാണ് പരാതി നൽകിയത്. താൻ പരാതിയിൽ ഉന്നയിച്ച കാര്യങ്ങളെല്ലാം വസ്തുതയാണ്. ഇതിനെല്ലാം തെളിവുകൾ ഹാജരാക്കാൻ തയാറാണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. ദുബൈയിയിൽ ബാർ ഡാൻസ് ജീവനക്കാരിയായിരുന്ന യുവതിയാണ് ബിനോയിക്കെതിരേ മുംബൈ ഓഷിവാര പോലീസിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed