പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
കൊച്ചി: പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരണമെന്ന് ഹൈക്കോടതി. സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം. ഉദ്യോഗസ്ഥരോട് അന്വേഷണ സംഘവുമായി സഹകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഹർജി മൂന്നാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.

