മസ്തിഷ്ക ജ്വരം: കുട്ടികളുടെ മരണം 126 ആയി: സംഭവത്തിൽ ദേശീയ മനുഷ്യവകാശ കമ്മീഷൻ നോട്ടീസ് അയച്ചു
പട്ന: മുസഫർപൂരിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാർ സർക്കാർ, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവർക്ക് നോട്ടീസ് അയച്ചു മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് സർക്കാരിനെതിരെ ഉയരുന്നത്. ഈ മാസം 24ന് ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിഷേധസമരം നടത്തും. ബീഹാർ ആരോഗ്യമന്ത്രി മംഗൾ പാഢ്യക്കെതിരെ കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാനി ആവ മോർച്ചയും ജൻ അധികാർ പാർട്ടി ലോക താന്ത്രികും കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും അയച്ച നോട്ടീസിൽ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജപ്പാൻ ജ്വരം അടക്കമുള്ള രോഗങ്ങൾക്ക് സ്വീകരിച്ച പ്രതിരോധ മാർഗങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

