സതീശന്റേത് അത്യന്തം ഹീനമായ നിലപാട്, ദുരന്തത്തിൽ രാഷ്ട്രീയം കലർത്തരുത്; സതീശനെതിരെ രൂക്ഷവിമർശനവുമായി പിണറായി


ഷീബ വിജയൻ

ഇപ്പോള്‍ മൂന്ന് പേരെയല്ലേ കാണാതായിട്ടുള്ളൂ, എല്‍ഡിഎഫിന്റെ കാലത്ത് 148 പേരെ കടലില്‍ കാണാതായില്ലേ എന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ഇത് ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യമാണോ എന്നും പ്രകൃതിക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയമാനം നല്‍കണോ എന്നും പിണറായി ചോദിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് അത്യന്തം ഹീനമാണെന്നും അങ്ങനെയൊരു നിലപാട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതായിരുന്നെന്നും പിണറായി വ്യക്തമാക്കി.

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണെന്നും കുടുംബങ്ങളെ നിരാലംബരാക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ മുന്‍കാല മാതൃകകള്‍ സ്വീകരിക്കണം. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കണം, കടബാധ്യതകള്‍ തീര്‍പ്പാക്കണം, കുടുംബത്തിലുള്ള ഒരാള്‍ക്ക് തൊഴില്‍ നല്‍കണം. കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച രാജേഷിന്റെ ഭാര്യയ്ക്ക് തൊഴില്‍ നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നാശനഷ്ടങ്ങള്‍ കണക്കാക്കി അതിനുള്ള നഷ്ടപരിഹാരം എത്രയുംവേഗം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് 127 കോടിയില്‍പരം രൂപയുടെ കാര്‍ഷിക നഷ്ടം ഉണ്ടായി എന്നാണ് പ്രാഥമിക കണക്ക്. 9332 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിക്കുകയും 45904 കൃഷിക്കാരെ ഇത് ബാധിക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായി. റാന്നിയിലും ആറന്മുളയിലും വ്യാപകനാശനഷ്ടമുണ്ടായി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രളയനില അതിരൂക്ഷമായിരുന്നു. വയനാട് ജില്ല തന്നെ ഒറ്റപ്പെടുന്ന അവസ്ഥയായി. കടലില്‍ അപകടത്തില്‍പെട്ടപ്പോള്‍ ആദ്യമണിക്കൂറുകള്‍ ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടക്കേണ്ട സമയമായിരുന്നുവെങ്കിലും അതില്‍ വലിയ കൃത്യവിലോപമുണ്ടായെന്ന് പിണറായി ചൂണ്ടിക്കാട്ടി.

അപകടമുണ്ടായപ്പോള്‍ എന്തുകൊണ്ടാണ് വകുപ്പുകള്‍ക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത് എന്നും ഈ ദുരന്തഘട്ടത്തില്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടായോ എന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ തയ്യാറായില്ല എന്ന പരാതി കുടുംബങ്ങള്‍ക്കുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനനുസരിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ദുരിതാശ്വാസക്യാമ്പുകളില്‍ സൗകര്യം ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായത് ആശ്ചര്യകരമാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നില്ല എന്ന ആരോപണം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണമായ സഹായം ഉണ്ടാകുമെന്നും പിണറായി അറിയിച്ചു.

ദുരന്തഘട്ടങ്ങളില്‍ മന്ത്രിമാര്‍ ശ്രദ്ധയോടെ സംസാരിക്കുന്നത് അല്‍പം നല്ലതാണെന്ന് പിണറായി പറഞ്ഞു. കടലില്‍ കാണാതായാല്‍ മൃതദേഹം കണ്ടെത്താന്‍ ദിവസങ്ങള്‍ എടുക്കാറുണ്ടെന്നും അത് സര്‍ക്കാര്‍ തെരച്ചില്‍ നടത്താഞ്ഞിട്ടല്ലെന്നുമുള്ള ഒരു മന്ത്രിയുടെ പ്രതികരണം എത്രകണ്ട് മുറിവ് ദുരന്തത്തിന് ഇരയാകുന്ന കുടുംബത്തിനുണ്ടാക്കുമെന്ന് ആലോചിക്കണമായിരുന്നു. ദുരന്തഘട്ടങ്ങളില്‍ വല്ലാത്ത വീഴ്ചകള്‍ സംഭവിച്ചപ്പോള്‍ മേലില്‍ ആവര്‍ത്തിക്കരുതല്ലോ എന്ന് കരുതിയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂട്ടിച്ചേർത്തു.

article-image

ൂപൂപൂീൂീ5

You might also like

  • Lulu Exchange
  • Straight Forward

Most Viewed