പി.പി. ദിവ്യയുമായി സാമ്പത്തിക ഇടപാടുകളില്ല; ബിനാമിയെന്ന് തെളിയിച്ചാൽ കെ.എസ്.യുവിന് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് കാർട്ടൺ ഇന്ത്യ എം.ഡി


ശാരിക

കണ്ണൂർ: സി.പി.എം നേതാവ് പി.പി. ദിവ്യയുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്ന് കാർട്ടൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫ്. ഉയർന്നുവന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുന്നതിനെ പൂർണ്ണമായി സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സ്ഥാപനത്തിന് വഴിവിട്ട കരാറുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവ്യയുടെ ഭർത്താവുമായി ചേർന്ന് ഭൂമി വാങ്ങിയിട്ടില്ലെന്നും, താൻ ആർക്കും സമ്മാനങ്ങളോ പണമോ നൽകിയിട്ടില്ലെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. കമ്പനിയെ പി.പി. ദിവ്യയുടെ ബെനാമി സ്ഥാപനമായി ചിത്രീകരിക്കുന്ന ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതാണ്. പി.പി. ദിവ്യയുടെ ബെനാമി കമ്പനിയാണ് കാർട്ടൺ ഇന്ത്യയെന്ന് തെളിയിക്കാൻ സാധിച്ചാൽ കെ.എസ്.യുവിന് ഒരു കോടി രൂപ ഇനാം നൽകുമെന്നും മുഹമ്മദ് ആസിഫ് വെല്ലുവിളിച്ചു.

കമ്പനിയും പി.പി. ദിവ്യയും തമ്മിൽ അവിഹിത സാമ്പത്തിക ഇടപാടുകളുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മാനേജിംഗ് ഡയറക്ടറുടെ ഈ പ്രതികരണം. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികൾ കൂടാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്നാണ് പ്രധാന പരാതി.

article-image

േോ്ോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed