കന്റോൺമെന്റ് ഹൗസിലെ തീപിടിത്തം: 20 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമെന്ന് പ്രാഥമിക നിഗമനം


ശാരിക

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തിൽ 20 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. ഡൈനിംഗ് ഹാൾ, കിടപ്പുമുറി, അടുക്കള എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. പൊതുമരാമത്ത് വകുപ്പാണ് നാശനഷ്ടങ്ങളുടെ തുക സംബന്ധിച്ച കണക്ക് തയ്യാറാക്കിയത്.

കന്റോൺമെന്റ് ഹൗസിൽ നിലവിൽ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നതിനാൽ ഭൂരിഭാഗം ഫർണിച്ചറുകളും നേരത്തെ തന്നെ സുരക്ഷിതമായി മാറ്റിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടുത്ത ആഴ്ച ഇവിടേക്ക് താമസം മാറാനിരിക്കെയാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.

അതേസമയം, തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

article-image

്േിു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed