ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പ്: 20 കോടി കാഞ്ഞിരപ്പള്ളിയിൽ നിന്ന് വിറ്റ ടിക്കറ്റിന്
ശാരിക l തിരുവനന്തപുരം l കേരളം
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഫലം പുറത്തുവന്നപ്പോൾ 20 കോടി രൂപയുടെ ഒന്നാം സമ്മാനം XC 138455 എന്ന നമ്പറിന് ലഭിച്ചു. കാഞ്ഞിരപ്പള്ളിയിലെ 'ന്യൂ ലക്കി സെന്റർ' എന്ന ഏജൻസിയിൽ നിന്നാണ് ഈ ഭാഗ്യടിക്കറ്റ് വിറ്റത്. ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റതെങ്കിലും ഭാഗ്യശാലി ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ലോട്ടറി വില്പനയിൽ സുദീഖിനെ തേടിയെത്തുന്ന രണ്ടാമത്തെ വലിയ ഭാഗ്യമാണിത്. 2023-ലെ തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ അടിച്ച ടിക്കറ്റും വിറ്റത് സുദീഖ് തന്നെയായിരുന്നു.
ഈ ബമ്പറിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കുന്നതാണ്. ഇവ കൂടാതെ 5000, 2000, 1000, 500, 400 രൂപയുടെ ഒട്ടനവധി സമ്മാനങ്ങൾ ഉൾപ്പെടെ ആകെ 6,21,990 പേർക്കാണ് ഇത്തവണത്തെ ബമ്പറിലൂടെ ഭാഗ്യം ലഭിക്കുന്നത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
fgfg


