കേരളത്തിൽ മോട്ടോർ വാഹന നിയമങ്ങൾ കർശനമാകുന്നു; വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കും


ശാരിക l തിരുവനന്തപുരം l കേരളം

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഒരു വർഷത്തിനിടെ അഞ്ച് തവണ ഗതാഗത നിയമലംഘനത്തിന് ചലാൻ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്ന തരത്തിലുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിയമലംഘനം പതിവാക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഈ പരിഷ്‌കാരം സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പിഴയടക്കാൻ 45 ദിവസത്തെ സാവകാശമാണ് അനുവദിക്കുക, അതിനുശേഷം കർശന നടപടികളുണ്ടാകും. പിഴ കുടിശ്ശികയുള്ള വാഹനങ്ങളെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുകയും അത്തരം വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ തടയുകയും ചെയ്യും.

നിയമനടപടികളെല്ലാം വാഹനത്തിന്റെ ആർസി ഉടമയ്‌ക്കെതിരെയായിരിക്കും എന്നതാണ് പുതിയ നിയമത്തിലെ പ്രധാന വശം. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും. ഗതാഗത നിയമം ലംഘിച്ചാൽ അതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റണം. ചലാൻ ലഭിച്ച് 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ അല്ലെങ്കിൽ നിയമലംഘനം നടന്നിട്ടില്ലെങ്കിൽ അത് തെളിവ് സഹിതം ബോധ്യപ്പെടുത്തുകയോ വേണം. ഇതിന് തയ്യാറായില്ലെങ്കിൽ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

തുടർച്ചയായി നിയമലംഘനം നടത്തുകയും മൂന്ന് മാസം വരെ പിഴയടയ്ക്കാതിരിക്കുകയും ചെയ്യുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും പുതിയ നിയമത്തിൽ നിർദ്ദേശമുണ്ട്. ചുവപ്പ് സിഗ്നൽ ലംഘനം, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒന്നിലധികം തവണ ചലാൻ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസം വരെ സസ്‌പെൻഡ് ചെയ്യാൻ അധികൃതർക്ക് സാധിക്കും. നിയമലംഘകരുടെയും വാഹനങ്ങളുടെയും വിവരങ്ങൾ തത്സമയം 'വാഹന-സാരഥി' പോർട്ടലിലേക്ക് കൈമാറുന്ന സംവിധാനവും ഇതിന്റെ ഭാഗമായി സജ്ജമാക്കും.

article-image

fdfgdg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed