ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ റെക്കോർഡ് വിറ്റൊഴിക്കൽ
ഷീബ വിജയൻ
പുതുവർഷത്തിലും ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ കനത്ത വിൽപന തുടരുന്നു. ജനുവരിയിലെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 5349 കോടി രൂപയുടെ ആസ്തികളാണ് വിദേശികൾ വിറ്റൊഴിഞ്ഞത്. തുടർച്ചയായ ഒമ്പതാം മാസമാണ് ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശികൾ പണം പിൻവലിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 2.40 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഇവർ കൈയൊഴിഞ്ഞത്. വിദേശികളുടെ ഈ പിൻവാങ്ങൽ രൂപയുടെ മൂല്യം ഇടിയാൻ കാരണമായതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വിദേശികൾ വിപണിയെ കൈവിട്ടപ്പോൾ ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടിയത് വിപണിക്ക് കരുത്തായി. ആഭ്യന്തര നിക്ഷേപകരുടെ പിന്തുണയിൽ നിഫ്റ്റി 26,328.55 എന്ന പുതിയ റെക്കോർഡ് ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
e dsdfesdsa

