ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പരാതി; രാഹുൽ ഈശ്വർ വീണ്ടും കുരുക്കിൽ
ഷീബ വിജയൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിക്കുന്ന തരത്തിൽ വീഡിയോകൾ നിർമ്മിക്കരുതെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ രാഹുൽ ഈശ്വർ ലംഘിച്ചതായി പരാതി. പേര് പരാമർശിക്കാതെയാണെങ്കിലും അതിജീവിതയെ അധിക്ഷേപിക്കുന്ന വിധത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ യുവതി ഐജി പൂങ്കുഴലിക്ക് പരാതി നൽകി. സമാനമായ കുറ്റകൃത്യത്തിന് നേരത്തെ അറസ്റ്റിലായ രാഹുൽ ഈശ്വർ കർശന ഉപാധികളോടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്; ലംഘനം സ്ഥിരീകരിച്ചാൽ പോലീസ് വിവരം കോടതിയെ അറിയിക്കും.
cdxzasdsad

