വിമാനങ്ങളിൽ പവർ ബാങ്കിന് നിരോധനം; പുതിയ ഉത്തരവുമായി ഡിജിസിഎ
ഷീബ വിജയൻ
യാത്രയ്ക്കിടയിൽ ലിഥിയം ബാറ്ററികൾക്ക് തീപിടിക്കുന്നത് ഒഴിവാക്കാൻ വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് ഡിജിസിഎ (DGCA) നിരോധനം ഏർപ്പെടുത്തി. ഇനിമുതൽ ഹാൻഡ് ലഗേജുകളിൽ മാത്രമേ പവർ ബാങ്കുകൾ കരുതാൻ അനുവാദമുണ്ടാകൂ. സീറ്റിനോട് ചേർന്നുള്ള പവർ സപ്ലൈ ഉപയോഗിച്ച് ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നതിനും വിലക്കുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ച സംഭവത്തെ തുടർന്നാണ് ഈ കർശന നടപടി. നിലവിൽ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾക്ക് മാത്രമേ നിബന്ധനകളോടെ അനുമതിയുള്ളൂ. അന്താരാഷ്ട്ര തലത്തിൽ എമിറേറ്റ്‌സ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ കമ്പനികളും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
xzsxasasd

