ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്ന് വിളിച്ച് അധിക്ഷേപിച്ച് വെള്ളാപ്പള്ളി


ഷീബ വിജയൻ

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകനെതിരെ നടത്തിയ അധിക്ഷേപ പരാമർശം വിവാദമാകുന്നു. കഴിഞ്ഞ ദിവസം ശിവഗിരിയിൽ വെച്ച് തന്നോട് ചോദ്യം ചോദിച്ച റഹീസ് റഷീദ് എന്ന മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്ന് വിളിച്ചാണ് വെള്ളാപ്പള്ളി അധിക്ഷേപിച്ചത്. ഇയാൾ മുസ്ലിം വക്താവാണെന്നും തന്നോട് മര്യാദയില്ലാതെ പെരുമാറിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ, പിണറായി വിജയൻ സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദ്യമുന്നയിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ചോദ്യം കേട്ട് ക്ഷുഭിതനായ വെള്ളാപ്പള്ളി റിപ്പോർട്ടറുടെ മൈക്ക് തട്ടിമാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ആലപ്പുഴയിൽ വെച്ച് അദ്ദേഹം മാധ്യമപ്രവർത്തകനെതിരെ വർഗ്ഗീയ അധിക്ഷേപം നടത്തിയത്.

article-image

qweadsas

You might also like

Most Viewed