ചികിത്സാപിഴവിൽ കൈ നഷ്ടപ്പെട്ട വിനോദിനിക്ക് താങ്ങായി പ്രതിപക്ഷ നേതാവ്; കൃത്രിമ കൈക്കുള്ള ചെലവ് ഏറ്റെടുത്തു
ഷീബ വിജയൻ
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് സഹായവാഗ്ദാനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടിക്കാവശ്യമായ കൃത്രിമ കൈ വച്ചുപിടിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവും താൻ ഏറ്റെടുക്കുമെന്ന് അദ്ദേഹം കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചു. വിനോദിനിയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇടപെടൽ.
സെപ്റ്റംബർ 24-ന് കളിക്കുന്നതിനിടെ വീണ് കൈ ഒടിഞ്ഞ വിനോദിനിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്ലാസ്റ്ററിട്ടതിൽ വന്ന പിഴവ് മൂലം കൈ അഴുകുകയും പിന്നീട് മെഡിക്കൽ കോളജിൽ വെച്ച് മുറിച്ചുമാറ്റുകയുമായിരുന്നു. സർക്കാരിൽ നിന്ന് ദുരിതാശ്വാസ നിധി ലഭിച്ചെങ്കിലും കൃത്രിമ കൈ എന്ന ആവശ്യം നടപ്പായിരുന്നില്ല. ഏത് ആശുപത്രിയിലാണെങ്കിലും തുടർചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയതായി കുട്ടിയുടെ മാതാവ് പറഞ്ഞു.
saads